കുവൈത്തിൽ വെള്ളം കിട്ടാതെ നശിക്കുന്ന ഈന്തപ്പനകളുടെ എണ്ണം കൂടുന്നു

  • 10/09/2022

കുവൈത്ത് സിറ്റി: രാജ്യത്തെ വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങി നശിക്കുന്ന  ഈന്തപ്പനകളുടെ എണ്ണം കൂടുന്നു. അൽ റബിയയ്ക്കും അൽ റെഹാബിനും ഇടയിലുള്ള പ്രദേശങ്ങളെ വേർതിരിക്കുന്ന റോഡിൽ അടുത്തിടെ 30 ഓളം ഈന്തപ്പനകളാണ് ഇത്തരത്തിൽ ഉണങ്ങി പോയത്. ജലവിതരണത്തിന്റെ അഭാവം മൂലം തെരുവുകളിലെ മരങ്ങളെല്ലാം നശിക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ ജൂലൈയിൽ മിക്ക പ്രദേശങ്ങളിലെയും പ്രധാന റോഡുകളിലുണ്ടായിരുന്ന 700 ഈന്തപ്പനകളാണ് ഉണങ്ങിപ്പോയത്. 

കൃഷി അതോറിറ്റിയും അറ്റകുറ്റപ്പണികളും ജലസേചന പ്രവർത്തനങ്ങളും നടത്തുന്നതിന് കരാറുണ്ടാക്കിയ കമ്പനികളും തമ്മിലുള്ള തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വൃത്തങ്ങൾ പറയുന്നു. ഇത്തരത്തിൽ ഒമ്പത് കമ്പനികളാണുള്ളത്. അടുത്തിടെ നടന്ന ഒരു മീറ്റിംഗിൽ ഇരുകക്ഷികളും തമ്മിൽ വിഷയം കൂടുതൽ വഷളായി. ഇതോടെ  7 കമ്പനികളെ  പ്രവർത്തനങ്ങളിൽ നിന്ന് പിൻവലിക്കുകയും ചെയ്തു. അനുവദിച്ച തുകയുടെ അഭാവം കാരണമാണ് കമ്പനികളുടെ കരാർ ഒഴിവാക്കിയതെന്നാണ് വിശദീകരണം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News