അനധികൃതമായി കടത്താൻ ശ്രമിച്ച വിലപിടിപ്പുള്ള വാച്ചുകൾ കുവൈത്തിൽ പിടികൂടി

  • 10/09/2022

കുവൈത്ത് സിറ്റി: നികുതി വെട്ടിച്ച് ക‌ടത്താനുള്ള ശ്രമങ്ങൾക്കിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിലപിടിപ്പുള്ള വാച്ചുകളുമായി യാത്രക്കാരൻ പിടിയിൽ. കുവൈത്ത് എയർപോർട്ടിലെ കുവൈത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് വാച്ചുകൾ പിടിച്ചെടുത്തത്. യാത്രക്കാരിൽ ഒരാളുടെ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള നിരവധി വാച്ചുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പിടിച്ചെടുത്തതായി എയർപോർട്ട് കസ്റ്റംസ് ഇൻസ്പെക്ടർ പറഞ്ഞു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ് പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നതിന് സൂക്ഷ്മ പരിശോധനകളാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News