ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുവൈറ്റ് റുമാറ്റോളജി സെന്റർ അടച്ചു

  • 10/09/2022

കുവൈത്ത് സിറ്റി: റുമാറ്റിക് രോഗങ്ങൾ ചികിത്സിക്കുന്നതിനുള്ള ഷെയ്ഖാൻ അൽ ഫാർസി പ്രത്യേക കേന്ദ്രം ആരോഗ്യ മന്ത്രാലയം അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേന്ദ്രം പ്രവർത്തിക്കില്ലെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്. വളരെ ചുരുങ്ങിയ സമയത്തേക്കാണ് അടച്ചിടലെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിൽ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ അൽ റാസി ആശുപത്രിയിലേക്കും ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലേക്കും മാറ്റിയതായി ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. അന്തരിച്ച ഷെയ്ഖാൻ അൽ ഫാർസിയുടെ പേരിൽ 2001 ജൂണിലാണ് റുമാറ്റോളജി സെന്റർ പ്രവർത്തിച്ച് തുടങ്ങിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News