കുവൈത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിം​ഗ് സ്റ്റേഷനുകൾ; ലിസ്റ്റ് പൂർത്തിയായി

  • 10/09/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിം​ഗ് സ്റ്റേഷനുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നത് പൂർത്തീകരിച്ചതായി വൈദ്യുതി മന്ത്രി അലി അൽ മൗസ അറിയിച്ചു. ആഗോള മുന്നേറ്റത്തിനൊപ്പം നിൽക്കാനുള്ള മന്ത്രാലയത്തിന്റെ താൽപ്പര്യത്തിൽ ഊന്നിക്കൊണ്ട് ഇലക്ട്രിക് കാറുകളുടെ ഉപയോഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാർജിംഗ് സംവിധാനത്തിനുള്ള സ്റ്റേഷനുകൾ സജ്ജമാക്കുന്നത്. ഉപഭോക്താക്കൾക്ക് ഇലക്ട്രിക് കാർ ചാർജറുകളുടെ സേവനം ലഭ്യമാക്കാൻ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായാണ്  ചാർജിംഗ് പോയിന്റുകൾ ക്രമീകരിച്ചിട്ടുള്ളത്.

വൈദ്യുത ചാർജറുകൾ സ്ഥാപിക്കുന്നതിനുള്ള നിർദ്ദിഷ്ട സൈറ്റുകളിൽ സഹകരണ സംഘങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, നിക്ഷേപ കെട്ടിടങ്ങൾ, സ്വകാര്യ ഭവനങ്ങൾ തുടങ്ങിയ വാണിജ്യ കെട്ടിടങ്ങൾക്ക് പുറമെ മന്ത്രാലയ സമുച്ചയം ഉൾപ്പെടെയുള്ള സർക്കാർ കെട്ടിടങ്ങളും ഉൾപ്പെടുന്നുണ്ട്. രാജ്യത്തെ ഇലക്ട്രിക് കാർ വിപണി വൻ വളർച്ചയുടെ ഘട്ടത്തിലാണെന്നും ഇലക്ട്രിക് കാറുകളിലേക്ക് തിരിയുന്ന നിരവധി ഉപഭോക്താക്കൾ ഉണ്ടെന്നും അലി അൽ മൗസ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News