കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമായി തുടരുന്നു; മൈദാൻ ഹവല്ലിയിലും ഖൈത്താനിലും മിന്നൽ പരിശോധന

  • 10/09/2022


കുവൈറ്റ് സിറ്റി : ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നേതൃത്വത്തിൽ മൈദാൻ ഹവല്ലിയിലും ഖൈത്താനിലും ഫീൽഡ് സെക്യൂരിറ്റി സെക്ടറുകൾ അപ്രതീക്ഷിത സുരക്ഷാ കാമ്പെയ്‌ൻ നടത്തി , ജ്ലീബ് ​​അൽ-ഷുയൂഖ്, മഹ്ബൂല പ്രദേശങ്ങളിൽ നിയമ ലംഘകർക്കായുള്ള പരിശോധന തുടരുന്നതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയയ്ക്ക് നൽകിയ പ്രസ്താവനയിൽ അറിയിച്ചു .  

ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ സുരക്ഷാ കാമ്പയിനിൽ നിരവധി നിയമലംഘകരും വാണ്ടഡ് ലിസ്റ്റിൽ ഉള്ളവരും, ഒളിച്ചോടിയവരും അറസ്റ്റിലായി. ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News