നിയമലംഘിച്ച തൊഴിലാളികളുടെ നാടുകടത്തല്‍; കുവൈറ്റ് ആഭ്യന്തര മന്ത്രാലയം എംബസികളുമായി ഏകോപനം തുടരുന്നു

  • 11/09/2022

കുവൈത്ത് സിറ്റി: തൊഴിൽ, താമസ നിയമം ലംഘിച്ചതിന് അറസ്റ്റിലായ ചില തൊഴിലാളികൾ നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള പരിശ്രമങ്ങള്‍ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം. ചില രാജ്യങ്ങളിലെ എംബസികൾ രാജ്യത്തെ തീർപ്പാക്കാത്ത തൊഴില്‍ ഫയലുകൾ അന്തിമമാക്കുന്നത് തുടരുകയാണ്. രാജ്യത്തെ അതോറിറ്റികള്‍ വ്യാപക പരിശോധനയാണ് തുടരുന്നത്. നിയമലംഘനം നടത്തുന്ന തൊഴിലാളിക്ക് ചുമത്തിയ പിഴകൾ അടച്ചതിന് ശേഷം, എംബസികളുമായി ഏകോപിപ്പിച്ച് ഒരു എക്സിറ്റ് പെർമിറ്റ് നൽകുകയാണ് ചെയ്യുന്നത്.

നാടുകടത്തൽ ജയിലിൽ കഴിയുന്ന 630 പൗരന്മാരുടെ നടപടിക്രമങ്ങൾ രാജ്യത്തെ ഫിലിപ്പീൻസ് എംബസി പൂർത്തിയാക്കി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ തുടർച്ചയായ പരിശോധനാ ക്യാമ്പയിനുകളില്‍ നൂറുകണക്കിന് ഗാര്‍ഹിക തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവര്‍ക്കെതിരെ ഒളിച്ചോടിയതായുള്ള റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. അതെസമയം, അറസ്റ്റിന് ശേഷം തൊഴിലാളിയുടെ യാത്രയ്ക്കുള്ള ടിക്കറ്റിന്റെ തുക നൽകാൻ ബാധ്യസ്ഥരായിരിക്കുന്നതിൽ നിരവധി പൗരന്മാർ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News