കുവൈത്തികളിൽനിന്ന് നിന്ന് സോളാർ എനർജി വാങ്ങുന്ന പദ്ധതി; അന്തിമ അനുമതിക്കായി കാത്തിരിപ്പ്

  • 11/09/2022

കുവൈത്ത് സിറ്റി: പൗരന്മാരിൽ നിന്ന് പുനരുപയോഗിക്കാവുന്ന ഊർജം വാങ്ങുന്നതിനുള്ള പദ്ധതി ആരംഭിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റികളില്‍ നിന്ന് അന്തിമ അനുമതിക്കായി കാത്തിരിപ്പ് തുടരുന്നു. എനർജി പർച്ചേസ് കമ്മിറ്റി ഈ വിഷയത്തിൽ വിപുലമായ പഠനങ്ങളാണ് നടത്തിയിട്ടുള്ളത്. ഈ പരീക്ഷണത്തിന് തുടക്കമിട്ട സൗദി അറേബ്യ, യുഎഇ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിരവധി സന്ദർശനങ്ങൾ നടത്തുകയും ചെയ്തു. ഊർജ്ജ പർച്ചേസിൽ നിക്ഷേപം അനുവദിക്കുന്നതിന് പ്രത്യേകമായ നിരവധി വ്യവസ്ഥകൾ സജ്ജമാക്കാനാണ് തീരുമാനം.

തുടക്കത്തിൽ വ്യവസ്ഥകൾ പാലിക്കുന്ന 1,000 അപേക്ഷകൾ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ ഒരു പ്രാരംഭ പരീക്ഷണ ഘട്ടമായി അംഗീകരിക്കപ്പെടുക. തുടർന്ന് അവ ഫാമുകളിലേക്കും ഫാക്ടറികളിലേക്കും നീങ്ങും. കമ്പനികളെ അക്രഡിറ്റുചെയ്യാൻ ചുമതലപ്പെടുത്തുന്ന ഒരു സ്ഥിരം സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പിന്നീട് എഞ്ചിനീയറിംഗ് ബിരുദവും പുനരുപയോഗ ഊർജ്ജ മേഖലയില്‍ വൈദഗ്ധ്യവുമുള്ള ഏതൊരു പൗരനെയും അംഗീകാരം ലഭിക്കുന്നത് അനുസരിച്ച് ഇൻസ്റ്റാൾ ചെയ്യാൻ അനുവദിക്കുമെന്നും വൃത്തങ്ങള്‍ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News