ഫഹാഹീലിലും ഖൈറാനിലുമായി രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

  • 11/09/2022

കുവൈത്ത് സിറ്റി: രാജ്യത്തെ രണ്ട് പ്രദേശങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തി. ഫഹാഹീൽ, ഖൈറാൻ  മേഖലകളിൽ നിന്നായി രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഫഹാഹീലിൽ കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പാർക്ക് ചെയ്തിരുന്ന കാറിൽ ഒരു മൃതദേഹം കണ്ടതായി ഒരാൾ അറിയിക്കുകയായിരുന്നു. അൽ ഖൈറാൻ പ്രദേശത്തും കാറിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതൊരു പെൺകുട്ടിയുടേതാണ്. പൊതു പാർക്കിം​ഗ് ഏരിയയിലാണ് കാർ പാർക്ക് ചെയ്തിരുന്നത്. ഫോറൻസിക് വിഭാ​ഗം എത്തി പരിശോധനകൾ നടത്തി. അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News