ഇന്ധനത്തിനുള്ള സർക്കാർ സബ്‌സിഡി; പ്രവാസികൾക്ക് നൽകുന്നത് കുവൈത്തിന് നഷ്ടമെന്ന് ആക്ഷേപം

  • 12/09/2022



കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ധനത്തിനുള്ള സർക്കാർ സബ്‌സിഡി സംബന്ധിച്ച വിവാദം തുടരുന്നു. രാജ്യത്തിന്റെ ബജറ്റ് ഉയർത്താൻ സബ്‌സിഡികൾ എടുത്തുകളയണമെന്ന് ആവശ്യപ്പെടുന്ന പഠനങ്ങളും പൗരന്മാരെ പിന്തുണയ്‌ക്കുന്നതിന് അന്താരാഷ്ട്ര വില വ്യത്യാസങ്ങൾ തുടർന്നും നൽകണമെന്ന ആവശ്യവും ഒരുപോലെ ഉയരുന്നതായണ് വിവാദങ്ങൾക്ക് കാരണം. ഇന്ധനവിലയുടെ കാര്യത്തിൽ ലോകത്തിലെ തന്നെ വിലകുറഞ്ഞ രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. ലിറ്ററിന് ശരാശരി 95 ഫിൽസ് ആണ് നിരക്ക്.

സൗദി അറേബ്യ 185 ഫിൽസ്, ഖത്തർ 175 ഫിൽസ്, യുഎഇ 335 ഫിൽസ് തുടങ്ങിയവയുമായൊക്കെ താരതമ്യം ചെയ്യുമ്പോൽ വളരെ കുറഞ്ഞ നിരക്കാണിത്. പൗരന്മാരും പ്രവാസികളുമായി എല്ലാ ഉപഭോക്താക്കൾക്കും സർക്കാർ പിന്തുണ നൽകുന്നതിനാൽ ആ​ഗോള വിപണിയിലെ വിലയിലെ ഉയർച്ച ബാധിക്കപ്പെടുന്നില്ല. രാജ്യത്തെ ജനസംഖ്യ ഘടനയിൽ പൗരന്മാർ ഏകദേശം 30 ശതമാനവും താമസക്കാർ 70 ശതമാനവുമാണ്.  ഇത് ഇന്ധന ഉപഭോഗത്തിലും പ്രതിഫലിക്കുന്നു, കാരണം ഡ്രൈവിംഗ് ലൈസൻസുള്ള പ്രവാസികളുടെ ശതമാനം മൊത്തം അനുവദിച്ച ലൈസൻസുകളുടെ 55 ശതമാനം വരും. അതുകൊണ്ട് ഇന്ധനത്തിന് സർക്കാർ നൽകുന്ന സാമ്പത്തിക സബ്‌സിഡി മൂല്യത്തിന്റെ പകുതിയോളം പ്രവാസികളെ സഹായിക്കാനാണെന്നും കുവൈത്തിന് വലിയ നഷ്ടമാണ് ഉള്ളതെന്നുമാണ് വിവാദമുയർത്തുന്നവർ ഉന്നയിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News