കുവൈത്തിലെ ഗതാ​ഗത കുരുക്ക് പരിഹരിക്കാൻ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യം

  • 12/09/2022

കുവൈത്ത് സിറ്റി: അക്കാദമിക് വർഷം ആരംഭിച്ചതോടെ രാജ്യത്തെ ഒട്ടുമിക്ക റോഡുകളിലും ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയന്ത്രണം കർശനമാക്കണമെന്ന് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് സെക്രട്ടറി എഞ്ചിനിയർ ഫഹദ് അൽ ഒതൈബി ആഹ്വാനം ചെയ്തു. എല്ലാ മന്ത്രാലയങ്ങളിലെയും ബന്ധപ്പെട്ട അതോറിറ്റികൾ സ്കൂളുകളുടെയും സർക്കാർ ഏജൻസികളുടെയും പ്രവർത്തന സമയം ഏകോപിപ്പിക്കുകയും ഭേദഗതി ചെയ്യുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ജോലി സമയം ക്രമീകരിക്കുന്നത് ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡ് ഉപയോ​ഗിക്കുന്ന എല്ലാവരും നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും സീറ്റ് ബെൽറ്റ് ധരിക്കുക, ഫോൺ ഉപയോഗിക്കാതിരിക്കുക, വേഗത പാലിക്കുക എന്നിവ ഉൾപ്പെടെയുള്ള നിബന്ധകൾ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News