വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾക്കെതിരെ കുവൈത്തിൽ നിയമ നടപടികൾ

  • 12/09/2022

കുവൈത്ത് സിറ്റി: ജീവനക്കാരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനുള്ള മന്ത്രിസഭാ ഉത്തരവ് പ്രാബല്യത്തിൽ വരുത്തുന്നതിൽ ജാഗ്രത പുലർത്തി സർക്കാർ ഏജൻസികൾ. സർട്ടിഫിക്കറ്റുകൾ സ്ക്രീനിംഗ് ചെയ്യുന്നതിനും പരിശോധിക്കുന്നതിനുമുള്ള പ്രായോഗിക നടപടിക്രമങ്ങൾ നിർണ്ണയിക്കുന്നതിനാണ് തയാറെടുപ്പ്. വിദേശത്ത് നിന്ന് നൽകുന്ന സർട്ടിഫിക്കറ്റുകൾ മാത്രമാണ് പരിശോധിക്കാൻ ലക്ഷ്യമിടുന്നത്. സർക്കാർ ഏജൻസികളിൽ ജോലി ചെയ്യുന്ന ധാരാളം കുവൈത്തി, നോൺ കുവൈത്തി ജീവനക്കാർ പരിശോധനയിൽ ഉൾപ്പെടും. 

സർക്കാർ ഏജൻസികളിലെ ബന്ധപ്പെട്ട വകുപ്പുകൾ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും സംവിധാനങ്ങളും തയ്യാറാക്കുന്നതിനും അവ മന്ത്രിമാർക്ക് സമർപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും വേണ്ടി പ്രവർത്തിക്കും.ഈ നടപടികളുടെ നടപ്പാക്കൽ ആരംഭിക്കുന്നതിന് മുമ്പ് സർട്ടിഫിക്കറ്റുകളിലെ എന്തെങ്കിലും പൊരുത്തക്കേടുകൾ അതിന്റെ സാധുത പരിശോധിക്കാൻ ഉന്നത വിദ്യാഭ്യാസത്തിലേക്ക് അയയ്ക്കുമെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News