കുവൈത്തിൽ നടപ്പാതയിലൂടെ വാഹനമോടിച്ച വീഡിയോ വൈറൽ; നടപടി സ്വീകരിച്ച് അധികൃതർ

  • 12/09/2022



കുവൈത്ത് സിറ്റി: നടപ്പാതയിലൂടെ വാഹനമോടിച്ച് പോകുന്ന വീഡിയോ വൈറലായതിന് പിന്നാലെ നടപടി സ്വീകരിച്ച് അധികൃതർ. തന്റെയും വഴിയാത്രക്കാരുടെയും ജീവനും അപകടത്തിലാക്കുന്ന തരത്തിൽ വാഹനം നടപ്പാതയിലൂടെ  ഓടിക്കുന്ന  വീഡിയോ ക്ലിപ്പ് ചില സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് വാഹനം പിടിച്ചെടുക്കാനും ഓടിച്ചയാളെ അറസ്റ്റ് ചെയ്യാനും സാധിച്ചത്. തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News