കുവൈറ്റ് ജയിലുകളിൽ പരിശോധന: മയക്കുമരുന്നും ഐ ഫോണും പിടിച്ചെടുത്തു

  • 12/09/2022

കുവൈത്ത് സിറ്റി: സെൻട്രൽ ജയിലിൽ ഇന്നലെ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തി. ബ്രെഡ് ബാ​ഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കൂടാതെ ഒഴിഞ്ഞ ഫുഡ് ബോക്സിന് ഉള്ളിൽ നിന്ന് ഐ ഫോൺ 13ഉം കണ്ടെടുത്തിട്ടുണ്ട്. സി​ഗരറ്റിന്റെ കേസുകൾക്ക് ഉള്ളിൽ നിന്ന് മൊബൈലിന്റെ ചാർജറുകളും പിടിച്ചു. ആകെ, ഒമ്പത് ഫോണുകൾ, ഏഴ് ഹെഡ്‍സെറ്റ്, 10 ചാർജറുകൾ, രണ്ട് സിം കാർഡുകൾ തുടങ്ങിയവാണ് പിടിച്ചിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News