കാൽനടക്കാർക്കായി പ്രത്യേക സംവിധാനം; നിർദേശങ്ങളുമായി കുവൈറ്റ് മുനിസിപ്പൽ കൗൺസിൽ അം​ഗം

  • 12/09/2022

കുവൈത്ത് സിറ്റി: റോഡുകളിലും നടപ്പാതകളിലും കാൽനട ഇടനാഴികൾ വേണമെന്നും പ്രധാന, ഉൾ റോഡുകളിലെ നടപ്പാതകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു നിയന്ത്രണം പുറപ്പെടുവിക്കണമെന്ന് ആവശ്യം. മുനിസിപ്പൽ കൗൺസിൽ അം​ഗം അബ്‍ദുൾലത്തീഫ് അൽ ദുഐ ആണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. കുവൈത്തിന്റെ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിന് അനുയോജ്യമായ ഷേഡിംഗ്, റോഡ് സേവനങ്ങൾ ഏർപ്പെടുത്തണം.

കൂടാതെ, ഫിക്‌സ്ഡ് ഫർണിച്ചർ, കസേരകൾ, ചവറ്റുകൊട്ടകൾ തുടങ്ങിയവയും വേണണെന്ന് അദ്ദേഹം നിർദേശം മുന്നോട്ട് വച്ചു. നടപ്പാതകളുടെ ലൊക്കേഷനും ഉപയോഗവും അനുസരിച്ച് വേണം അവയെ തരം തിരിക്കാൻ. ഉൾറോഡ് നടപ്പാത, പ്രധാന റോഡ് നടപ്പാത, വാണിജ്യ മേഖല നടപ്പാത തുടങ്ങിയ രീതിയിൽ തരംതിരിക്കനാാകും. നിയന്ത്രണത്തിൽ ഉൾപ്പെടുത്തേണ്ട ഘടകങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. എല്ലാ ഗ്രൂപ്പുകൾക്കും പ്രായക്കാർക്കും, പ്രത്യേകിച്ച് ഭിന്നശേഷിക്കാർക്കും ഉപയോ​ഗപ്രദമാകണം. കാൽനടയാത്രക്കാർക്കുള്ള അടയാളങ്ങൾ സ്ഥാപിക്കണം തുടങ്ങിയ നിർദേശങ്ങളാണ് അൽ ദുഐ മുന്നോട്ട് വച്ചിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News