അതോറിറ്റികൾ വിമുഖത തുടരുന്നു; കുവൈത്തിൽ തെരുവ് നായ്ക്കളെ കൊല്ലുന്ന പ്രവണത തുടരുന്നു

  • 13/09/2022


കുവൈത്ത് സിറ്റി: പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ബന്ധപ്പെട്ട അതോറിറ്റികൾ നിരന്തരമായ വിമുഖത തുടരുമ്പോൾ തെരുവ് നായ്ക്കളെ കൊല്ലുന്ന പ്രവണത തുടരുന്നു. സാബിയ പ്രദേശത്ത് നിന്നാണ് ഏറ്റവും ഒടുവിൽ തെരുവ് നായ്ക്കളെ കൊന്ന വിവരങ്ങൾ പുറത്ത് വന്നിട്ടുള്ളത്. അൽ സുബിയയിലും മറ്റ് പ്രദേശങ്ങളിലും നായ്ക്കൾ കൊല്ലപ്പെടുന്നതായി നിരവധി റിപ്പോർട്ടുകൾ വന്നിട്ടും ബന്ധപ്പെട്ട അതോറിറ്റികളും പ്രാഥമികമായി കാർഷിക-മത്സ്യവിഭവങ്ങൾക്കായുള്ള പൊതു അതോറിറ്റിയും പരിസ്ഥിതി പൊതു അതോറിറ്റിയും ഒരു നടപടിയും സ്വീകരിച്ചില്ല.

വെള്ളത്തിനോ ഭക്ഷണത്തിനോ വേണ്ടി അലയുമ്പോൾ വിഷം നൽകിയോ വേട്ടയാടുന്ന റൈഫിളുകൾ ഉപയോഗിച്ച് വെടിവച്ചോ തെരുവ് നായ്ക്കളെ കൊല്ലുന്ന പ്രവണതയാണ് ഉള്ളത്. മിക്ക കേസുകളിലും തെരുവ് നായ്ക്കളുടെ കൂട്ടക്കൊലകളാണ് നടക്കുന്നത്. അധാർമിക പ്രവർത്തനമാണ് തുടരുന്നതെന്നാണ് ഈ വിഷയത്തിൽ നായ്ക്കൾക്ക് വേണ്ടിയുള്ള സംഘടനയായ എഫ്സിഐയുടെ ഡയറക്ടർ ജനറൽ മുഹമമ്ദ് സരബ് പ്രതികരിച്ചത്. ബന്ധപ്പെട്ട അതോറിറ്റികൾ നിശബ്ദത തുടർന്നാൽ പ്രശ്‌നം വഷളാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News