സിൽക്ക് സിറ്റി വികസിപ്പിക്കുന്നതിനുള്ള പദ്ധതി; സുപ്രധാന തീരുമാനവുമായി കുവൈറ്റ് മന്ത്രിസഭ

  • 13/09/2022

കുവൈത്ത് സിറ്റി: നിയമപരവും എക്സിക്യൂട്ടീവും നടപടിക്രമപരവുമായ കാഴ്ചപ്പാടിൽ നിന്ന് വടക്കൻ സാമ്പത്തിക മേഖലയായ സിൽക്ക് സിറ്റി വികസിപ്പിക്കുന്നതിനുള്ള പദ്ധതി സജീവമാക്കുന്നതിന് നടത്തിയ പരിശ്രമങ്ങൾ പൂർത്തിയാക്കാനും ഉചിതമായ നടപടികൾ കൈക്കൊള്ളാനും മന്ത്രിക്ക് ചുമതല നൽകി മന്ത്രിസഭ. മുനിസിപ്പൽ അഫയേഴ്സ്, റാണ അൽ ഫാരിസിനെയാണ് മന്ത്രിസഭ ഈ ചുമതല ഏൽപ്പിച്ചിട്ടുള്ളത്. ഇന്നലെ സെയ്ഫ് കൊട്ടാരത്തിൽ ചേർന്ന് മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനമുണ്ടായത്. 

പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബായുടെ അധ്യക്ഷതയിലായിരുന്നു യോ​ഗം. കെഎഫ്എച്ച് സംരംഭം സംബന്ധിച്ച് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിൽ വൻ വികസന പദ്ധതികളുടെ തുടർനടപടികൾ നിരീക്ഷിക്കുന്നതിന് മന്ത്രിതല സമിതിയുടെ ശുപാർശ മന്ത്രിസഭ ചർച്ച ചെയ്തു. കൂടാതെ, ഫോളോ-അപ്പ് മെക്കാനിസങ്ങളുടെ ഭരണവും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റികളുമായി ഏകോപിപ്പിച്ച് സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റിന്റെ ജനറൽ സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News