സ്വർണ ശേഖരം: അറബ് ലോകത്ത് കുവൈത്ത് ഏഴാം സ്ഥാനത്ത്, ഗൾഫിൽ രണ്ടാമത്

  • 13/09/2022

കുവൈത്ത് സിറ്റി: സ്വര്‍ണ ശേഖരത്തിന്‍റെ കാര്യത്തില്‍ കുവൈത്ത് അറബ് ലോകത്ത് ഏഴാം സ്ഥാനത്തും ഗൾഫ് സഹകരണ കൗൺസില്‍ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തുമെന്ന് കണക്കുകള്‍. കഴിഞ്ഞ ജൂലൈ അവസാനത്തോടെ സെൻട്രൽ ബാങ്കിന് 79 ടൺ സ്വർണശേഖരമായി. മൊത്തം കരുതൽ ശേഖരത്തിന്റെ 8.7 ശതമാനമാണ് ഇത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം 323.1 ടൺ സ്വർണ ശേഖരവുമായി  അറബ് ലോകത്ത് സൗദി അറേബ്യയാണ് പട്ടികയില്‍ മുന്നിലുള്ളത്. ആഗോള തലത്തില്‍ സൗദി 18-ാം സ്ഥാനത്താണ്.

അറബ് ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ലെബനന്‍ ആഗോള തലത്തില്‍ 20-ാം സ്ഥാനത്താണ്. ജൂലൈ അവസാനത്തോടെ 286.8 ടൺ സ്വർണ ശേഖരമാണ് രാജ്യത്തിനുള്ളത്. ഇത് ലെബനന്റെ വിദേശ ആസ്തിയുടെ 50.3 ശതമാനത്തിന് തുല്യമാണ്. 173.6 ടൺ സ്വർണ ശേഖരുമായി അറബ് ലോകത്ത് മൂന്നാം സ്ഥാനത്താണ് അൾജീരിയ. കരുതൽ ശേഖരത്തിന്റെ 16 ശതമാനമാണ് ഇത്. ആഗോളതലത്തിൽ 26-ാം സ്ഥാനത്താണ് അൾജീരിയ. പിന്നാലെയുള്ളത് ഇറാഖ്, ഈജിപ്ത് എന്നീ രാജ്യങ്ങളാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News