വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ക്കായി സജ്ജമായതായി കുവൈറ്റ് വൈദ്യുതി മന്ത്രാലയം

  • 13/09/2022

കുവൈത്ത് സിറ്റി: എല്ലാ സ്കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആവശ്യങ്ങൾക്ക് അനുസരിച്ച് വൈദ്യുതോർജ്ജം നൽകി അധ്യയന വർഷം ആരംഭിക്കാൻ സജ്ജമെന്ന് വൈദ്യുതി മന്ത്രാലയം. നിലവില്‍ താപനില കുറയുന്നത് ഊർജ്ജ ഉപഭോഗ നിരക്ക് കുറയ്ക്കുന്നതിന് കാരണമായെന്നും വൈദ്യുതി മന്ത്രാലയത്തിലെ കമ്മീഷണ്‍ഡ് അണ്ടര്‍ സെക്രട്ടറി എഞ്ചിനിയര്‍ ഖലീഫ അല്‍ ഫരിജ് പറഞ്ഞു. മൊത്തം 650 മെഗാവാട്ട് ശേഷിയുള്ള സ്റ്റേഷനുകളിലെ വൈദ്യുത യൂണിറ്റുകളുടെ അറ്റകുറ്റപ്പണികൾക്കായി മന്ത്രാലയം പ്രവർത്തിക്കാൻ തുടങ്ങിക്കഴിഞ്ഞു.

ആനുകാലിക അറ്റകുറ്റപ്പണികൾക്കായി മൂന്ന് യൂണിറ്റുകൾ മന്ത്രാലയം ഏറ്റെടുത്തു. വാർഷിക മെയിന്റനൻസ് പ്രോഗ്രാമിന് അനുസൃതമായി ഷെഡ്യൂൾ ചെയ്തവയാണ് ഏറ്റെടുത്തിട്ടുള്ളത്. 240 മെഗാവാട്ട് ശേഷിയുള്ള സബിയ സ്റ്റേഷന്‍, 280 മെഗാവാട്ട് ശേഷിയുള്ള സൗത്ത് അസ് സൂർ സ്റ്റേഷനിലെ മറ്റൊരു യൂണിറ്റ്, 130 മെഗാവാട്ട് ശേഷിയുള്ള ഈസ്റ്റ് ദോഹ സ്റ്റേഷന്‍ എന്നിങ്ങനെ മൂന്ന് യൂണിറ്റുകളാണ് ഏറ്റെടുത്തത്. പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും വെല്ലുവിളികളെ നേരിടാൻ പൂർണ്ണ സജ്ജമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മന്ത്രാലയത്തിനുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News