എണ്ണ മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കുള്ള വിലക്ക് നീക്കി കുവൈറ്റ്

  • 13/09/2022

കുവൈത്ത് സിറ്റി: എണ്ണ മേഖലയിൽ സ്ത്രീകളുടെ ജോലി വർദ്ധിപ്പിക്കുന്ന ഒരു എക്സിക്യൂട്ടീവ് തീരുമാനം പുറപ്പെടുവിക്കാൻ അഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് മാന്‍പവര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. മേൽനോട്ടം, തുടർനടപടി, ഓപ്പറേഷൻ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ഒഴികെയാണ് സ്ത്രീകള്‍ക്ക് ലഭിക്കുക. 

ഈ മേഖലയിൽ കുവൈത്തി സ്ത്രീകളെ പിന്തുണയ്ക്കുന്നത് നേതൃത്വ സ്ഥാനങ്ങൾ ഏറ്റെടുക്കുന്നതിലെ സ്ത്രീകളുടെ മത്സരശേഷി വർദ്ധിപ്പിക്കുമെന്നും എല്ലാ തലങ്ങളിലും അവരെ ശക്തിപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.

തൊഴിൽ മേഖലയില്‍ സ്ത്രീകളുടെ പങ്ക് ഉയര്‍ത്തി അവരെ ശാക്തീകരിക്കുക, അവർക്ക് യോഗ്യതയുള്ള എല്ലാ അവസരങ്ങളിലേക്കും പ്രവേശനം സുഗമമാക്കുക എന്നിവ കുവൈത്തിന്‍റെ കാഴ്ചപ്പാടാണ്. ഇക്കാര്യത്തിൽ നിയമനിർമ്മാണ സംവിധാനങ്ങൾ വികസിപ്പിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ കുവൈത്തിന്‍റെ സൂചിക മെച്ചപ്പെടുത്തും. അതേസമയം, കുവൈത്തി വനിതാ എഞ്ചിനീയർമാർക്കും എണ്ണ മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കുള്ള വിലക്കും നീക്കിയതായി ആഭ്യന്തര മന്ത്രി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News