ഈ വര്‍ഷം കുവൈത്തിൽ ഇസ്ലാം മതത്തിലേക്ക് മാറിയത് 87 പേര്‍

  • 13/09/2022

കുവൈത്ത് സിറ്റി: അഹമ്മദി, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റുകളിലായി ഈ വര്‍ഷം 87 പേര്‍  ഇസ്ലാം മതത്തിലേക്ക് മാറിയതായി കണക്കുകള്‍. 24 പുരുഷന്മാരും 63 സ്ത്രീകളുമാണ് മതം മാറി ഇസ്ലാം വിശ്വാസത്തിലേക്ക് വന്നത്. വിവിധ രാജ്യങ്ങളിലെ പൗരന്മാരാണ് ഇവര്‍. അല്‍ ഹിദിയ സെന്‍ററിലെ ഇന്‍ഫോം മീ ഇസ്ലാം എന്ന പ്രോജക്ട് വഴിയാണ് മതം മാറ്റം. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് ഇസ്ലാമിലേക്ക് കടന്ന് വരുന്നതെന്ന് അസോസിയേഷന്‍ പറഞ്ഞു. ഫിലിപ്പിയന്‍സില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ മതം മാറുന്നത്. രണ്ടാമതുള്ളത് ഇന്ത്യക്കാരാണ്. 2021ല്‍ ആകെ 114 പേരാണ്  ഇസ്ലാം വിശ്വാസത്തിലേക്ക് വന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News