കുവൈത്തിൽ ഇന്ത്യക്കാരിൽ 77% പുരുഷന്മാർ, ഫിലിപ്പിനോകളിൽ 99 % സ്ത്രീകൾ, കണക്കുകൾ പുറത്തുവിട്ട് സിവിൽ ഇൻഫർമേഷൻ

  • 14/09/2022

കുവൈത്ത് സിറ്റി: രാജ്യത്തെ മൊത്തം ജനസംഖ്യ 4.464 മില്യൺ ആളുകളാണെന്ന് ഔദ്യോ​ഗിക കണക്കുകൾ. 2022 ജൂൺ വരെയുള്ള കണക്കാണിത്. ഇതിൽ 1.5 മില്യൺ ആണ് കുവൈത്തി പൗരന്മാരുള്ളത്. 2.962 മില്യൺ താമസക്കാരാണ്. അവരിൽ തന്നെ 87 ശതമാനം വിവിധ മേഖലകളിലെ തൊഴിലാളികളായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 

രാജ്യത്തെ തൊഴിലാളി സമൂഹത്തെ വിലയിരുത്തുമ്പോൾ ചില രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീ തൊഴിലാളികൾ  അവരുടെ മൊത്തം എണ്ണത്തിൽ ആധിപത്യം പുലർത്തുന്നുണ്ട്. കുവൈത്തിലെ ഫിലിപ്പിയൻസിൽ നിന്നുള്ളവരുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ആകെ ഉള്ളവരിൽ 99 ശതമാനവും സ്ത്രീകളാണ്.  

അതേസമയം ഇന്ത്യക്കാരുടെ തൊഴിൽ പുരുഷന്മാരാണ് ഏറ്റവും കൂടുതൽ, 77 ശതമാനം. ​ഗാർഹിക തൊഴിലാളികളുടെ എണ്ണവും രാജ്യത്ത് വർധിച്ചിട്ടുണ്ട്. ഈ വർഷം ആറ് മാസത്തിനിടെ 99,500 പുതിയ തൊഴിലാളികളാണ് കൂടിയിട്ടുള്ളത്.  രാജ്യത്തെ ആകെ ​ഗാർഹിക തൊഴിലാളികളുടെ എണ്ണം 693,000 ആയി. കഴിഞ്ഞ വർഷം അവസാനം ഇത് 593,000 ആയിരുന്നു. 

ഗാർഹിക തൊഴിൽ വിപണിയിൽ ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളാണ് ഏറ്റവും കൂടുതലുള്ളത്. അവരിൽ 45.6 ശതമാനവും പുരുഷന്മാരാണ്. ഫിലിപ്പിനോ തൊഴിലാളികൾ 163,000 സ്ത്രീ തൊഴിലാളികളുമായി രണ്ടാം സ്ഥാനത്താണ്. ഗാർഹിക തൊഴിലാളികളുടെ എണ്ണം കണക്കാക്കാതെ ഈ വർഷത്തെ ആദ്യ ആറുമാസം വരെ മൊത്തം തൊഴിലാളികളുടെ എണ്ണം 1.9 മില്യൺ ആണെന്നും സിവിൽ ഇൻഫർമേഷൻ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News