സ്വകാര്യ ഹൗസിം​ഗ് മേഖലകളിൽ കടകൾ രാത്രി 12ന് അടയ്ക്കണം; കുവൈത്ത് മുനിസിപ്പാലിറ്റി

  • 14/09/2022

കുവൈത്ത് സിറ്റി: രാജ്യത്തെ ആറ് ഗവർണറേറ്റുകളിലെയും റെസിഡൻഷ്യൽ ഏരിയകളിൽ സ്ഥിതി ചെയ്യുന്ന കടകളുടെ പ്രവർത്തന സമയം സംബന്ധിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനിയർ അഹമ്മദ് അൽ മൻഫൂഹി ഒരു ഭരണപരമായ തീരുമാനം പുറപ്പെടുവിച്ചു, സഹകരണ സംഘങ്ങളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫാർമസികളും സൂപ്പർമാർക്കറ്റുകളും ഒഴികെയുള്ളവ രാത്രി 12 വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. 

സഹകരണ സംഘങ്ങളുടെയും ഫാർമസികളുടെയും സെൻട്രൽ മാർക്കറ്റുകൾ ഒഴികെയുള്ള റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ്, സഹകരണ സംഘങ്ങളുടെ ശാഖകൾ, പൊതുഗതാഗത സ്റ്റേഷനുകൾ, കൊമേഴ്‌സ്യൽ ബ്ലോക്കുകൾ എന്നിവയുൾപ്പെടെ സ്വകാര്യ ഭവന മേഖലകളിൽ സ്ഥിതി ചെയ്യുന്ന എല്ലാ കടകൾക്കും ഈ നിർദേശം ബാധകമാണ്. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ചില സ്ഥാപനങ്ങൾ ഇളവുകൾക്കായി അഭ്യർത്ഥിച്ചിരുന്നു. ഇവർ ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം നേടേണ്ടതുണ്ടെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News