സാൽമിയയിൽ പഴകിയ ഭക്ഷണം വിറ്റ ഹോട്ടലിനെതിരെ നടപടി

  • 14/09/2022

കുവൈറ്റ് സിറ്റി : വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ സാൽമിയ പ്രദേശത്തെ ഒരു റസ്റ്റോറന്റിൽ ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷണം തയ്യാറാക്കുന്നതിന് കാലഹരണപ്പെട്ട ഭക്ഷണസാധനങ്ങൾ ഉപയോഗിച്ചതിന് നടപടിയെടുത്തു.  


വലിയ അളവിൽ പായ്ക്ക് ചെയ്ത് വിതരണത്തിന് തയ്യാറാക്കി വച്ച കാലഹരണപ്പെട്ട ഭക്ഷണം പിടിച്ചെടുത്തു, ഭക്ഷണം പാകം ചെയ്യാനുപയോഗിച്ച മാംസം ഏതു രാജ്യത്തിന്റേതാണെന്നും , കുവൈത്തിൽ ലിസ്റ്റ് ചെയ്യാത്ത മാംസം ആണെന്നും കണ്ടെത്തി.   ഫുഡ് ആൻഡ് ന്യൂട്രീഷന്റെ ജനറൽ അതോറിറ്റിയുടെ സഹകരണത്തോടെ വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ, തുടർന്ന് റെസ്റ്റോറന്റിനെതിരെ നടപടിയെടുത്തു.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News