ഒരേ സമയം കുവൈത്തികൾക്ക് രണ്ട് സ്ഥാപനത്തിൽ ജോലി ചെയ്യാൻ അനുമതി

  • 14/09/2022

കുവൈത്ത് സിറ്റി: ഒരേ സമയം കുവൈത്തികൾക്ക് രണ്ട് ജോലികൾ ചെയ്യാൻ അനുമതി നൽകാനുള്ള സിവിൽ സർവീസ് കമ്മീഷൻ നിർദ്ദേശത്തിന് സിവിൽ സർവീസ് കൗൺസിൽ അംഗീകാരം നൽകി. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികൾക്ക് തൊഴിലുടമയെ അറിയിച്ച് അംഗീകാരം നേടിയ ശേഷം ഔദ്യോഗിക ജോലി സമയത്തിന് പുറത്ത് സ്വകാര്യ മേഖലയിൽ മറ്റൊരു ജോലിയും ഒപ്പം ചെയ്യാനാകുമെന്ന് വൃത്തങ്ങൾ പറഞ്ഞു. വിരമിച്ചവർക്കും ഇത് അനുമതിയുണ്ട്. വിരമിച്ചവർക്കുള്ള ഗുഡ്‌വിൽ ലോൺ ശമ്പളത്തിന്റെ ഏഴ് ഇരട്ടിയിൽ നിന്ന് 21 ആയി വർധിപ്പിച്ചതായും വൃത്തങ്ങൾ വെളിപ്പെടുത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News