കാലാവസ്ഥാ വ്യതിയാനം തടയാൻ ചൈനയുമായി സഹകരിക്കണമെന്ന് കുവൈറ്റ് വിദ​ഗ്ധർ

  • 15/09/2022



കുവൈത്ത് സിറ്റി: പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ നടപ്പാക്കി കാലാവസ്ഥാ വ്യതിയാനങ്ങൾ പരിമിതപ്പെടുത്താനും ചൈന പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്നതിൽ മുൻനിര രാജ്യങ്ങളുമായി സഹകരിക്കാനും ആവശ്യപ്പെട്ട് കുവൈത്തിലെ വിദ​ഗ്ധർ.  കാട്ടുതീയുടെയും വർദ്ധിച്ചുവരുന്ന താപനിലയുടെയും രൂപത്തിൽ ഭൂമി വലിയ കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവിക്കുന്ന സമയമാണിത്. വരൾച്ചയ്‌ക്ക് പുറമേ, അഭൂതപൂർവമായ കനത്ത മഴയുടെ ഫലമായി അതിരൂക്ഷമായ വെള്ളപ്പൊക്കവും പേമാരിയും നേരിടുകയാണ്.

കാലാവസ്ഥാ വ്യതിയാനങ്ങളെയും അവയുണ്ടാക്കുന്ന പ്രകൃതിദുരന്തങ്ങളെയും നേരിടാൻ തന്ത്രപ്രധാനമായ പാരിസ്ഥിതിക പദ്ധതി തയ്യാറാക്കുകയാണെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി വ്യക്തമാക്കി. അപകടസാധ്യതകൾ കുറയ്ക്കുന്നതിന് അവയെ നേരിടാനും നയങ്ങളും നടപടിക്രമങ്ങളും സ്വീകരിക്കേണ്ടതുണ്ട്. അടുത്ത നവംബറിൽ ഈജിപ്ഷ്യൻ റിസോർട്ടായ ഷാർം എൽ ഷൈഖിൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിക്ക് (COP27) മുന്നോടിയായി വലിയ പരിശ്രമങ്ങളാണ് ഈ വിഷയത്തിൽ നടക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News