നാല് കിലോ ലാറിക്ക, കെമിക്കൽ പൗഡർ പിടികൂടി കുവൈറ്റ് എയർ കസ്റ്റംസ്

  • 15/09/2022


കുവൈത്ത് സിറ്റി: നാല് കിലോ​ഗ്രാമോളം മയക്കുമരുന്ന് പിടികൂടി എയർ കസ്റ്റംസ് വിഭാ​ഗം. ല​​ഗേജ് പരിശോധിക്കുന്നതിനിടെ ഒരാളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. മൂന്ന് കിലോ​ഗ്രാം ലാറിക്ക് പൗഡറും ഒരു കിലോ കെമിക്കലുമാണ് കണ്ടെത്തിയത്. മയക്കുമരുന്ന് കടത്ത് രീതികൾ എത്ര വൈവിധ്യപൂർണ്ണമാണെങ്കിലും അവ പിടികൂടുന്നതിന് ഊർജിത പരിശ്രമങ്ങളാണ് എയർ കസ്റ്റംസ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

Related News