750 മിനിറ്റ് നേരം 75 കലാരൂപങ്ങളുമായി ഇന്ത്യൻ എംബസി സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്നു

  • 15/09/2022

കുവൈത്ത് സിറ്റി: ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ ഏഴുപത്തിയഞ്ചാം വാർഷികം  ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്നതിനായി വിപുലമായ പരിപാടികളുമായി ഇന്ത്യൻ എംബസി. 750 മിനിറ്റ് നേരം 75 കലാരൂപങ്ങളുമായി 750 കലാകാരന്മാർ അണിനിരക്കുന്ന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. നമസ്തേ കുവൈത്ത് എന്ന പേരിലാണ് പരിപാടി. സെപ്റ്റംബർ 23ന് രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണിവരെ ഇന്ത്യൻ എംബസി അങ്കണത്തിലാണ് കലാപ്രകടനം നടക്കുക. 
സമ്പന്നമായ ഇന്ത്യൻ പൈതൃകത്തെ ചിത്രീകരിക്കുന്നതിനും സ്വതന്ത്ര ഇന്ത്യയുടെ മഹത്തായ കഴിഞ്ഞ 75 വർഷത്തെ സ്മരണയ്ക്കുമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന കലാരൂപങ്ങൾ പരിപാടിയിൽ പ്രദർശിപ്പിക്കും. രാവിലെ എട്ട് മുതൽ എപ്പോൾ വേണമെങ്കിലും പരിപാടിക്ക് പ്രവേശനമുണ്ടാകും. 

ഇവന്റ് ഹൈബ്രിഡ് മോഡിലാണ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ തത്സമയ സ്ട്രീമിംഗിനായുള്ള ലിങ്കുകൾ എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കിടും. പരിമിതമായ ഇരിപ്പിടങ്ങൾ മാത്രമുള്ളതിനാൽ ഓഫ്‌ലൈൻ ഇവന്റിനുള്ള പ്രവേശനം ആദ്യം വരുന്നവർക്ക് ആദ്യം പ്രവേശനം എന്ന അടിസ്ഥാനത്തിലാണ്. എംബസി ഓഡിറ്റോറിയത്തിൽ ഓഫ്‌ലൈൻ പരിപാടിയിൽ പങ്കെടുക്കുന്നതിന് സിവിൽ ഐഡി നിർബന്ധമാണെന്ന് എംബസി അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News