ഫർവാനിയയിലെ സലൂണുകളിൽ പരിശോധന; എക്സ്പയറി കഴിഞ്ഞ കോസ്മെറ്റിക്സുകൾ പിടിച്ചു

  • 16/09/2022

കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ ഓഡിറ്റ് ഡിപ്പാർട്ട്‌മെന്റിനെ പ്രതിനിധീകരിച്ച് സൂപ്പർവൈസറി സംഘം നടത്തിയ പരിശോധനാ ക്യാമ്പയിനിൽ എട്ട് നിയമലംഘനങ്ങൾ കണ്ടെത്തി. ആരോ​ഗ്യ സർട്ടിഫിക്കേറ്റ് ലഭിക്കാതെ തന്നെ പ്രവർത്തനം തുടങ്ങിയ സ്ഥാപനം വരെ കണ്ടെത്തിയിട്ടുണ്ട്. എക്സ്പയറി കഴിഞ്ഞ ഡൈകളും കോസ്മെറ്റിക്സുകളും പിടിച്ച നിയമലംഘനങ്ങളും കണ്ടെത്തി. 

മുനിസിപ്പാലിറ്റിയിൽ പ്രാബല്യത്തിലുള്ള തീരുമാനങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതിന് സൂപ്പർവൈസറി ടീം കർശനമായ പരിശോധന നടത്തുമെന്നും നിയമലംഘനങ്ങൾക്ക് അടച്ചുപൂട്ടലിന് പുറമെ പിഴ ഈടാക്കുമെന്നും ​ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ മുനിസിപ്പൽ സേവനങ്ങളുടെ ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പിന്റെ ഡയറക്ടർ നാസർ അൽ റഷീദി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News