കുവൈത്തിൽ ശരത്കാലത്തിന് തുടക്കം; 27ന് പകലും രാത്രിയും തുല്യമായിരിക്കുമെന്ന് അൽ അജ്‍രി സയന്റിഫിക്ക് സെന്റർ

  • 16/09/2022

കുവൈത്ത് സിറ്റി: ഈ മാസം 27ന് കുവൈത്തിൽ പകലും രാത്രിയും തുല്യമായിരിക്കുമെന്ന് അൽ അജ്‍രി സയന്റിഫിക്ക് സെന്റർ അറിയിച്ചു. ഇത് ശരത്കാലത്തിന്റെ തുടക്ക സമയമാണ്. രാജ്യത്തെ വേനൽക്കാലം ഈ മാസം 22ന് അവസാനിക്കും. സൂര്യന്റെ കിരണങ്ങൾ ഭൂമധ്യരേഖയ്ക്ക് ലംബമായി വരുമ്പോഴാണ് രാത്രിയും പകലും തുല്യമാകുന്നതെന്ന് ആസ്ട്രോണമിക്കൽ സെന്ററിലെ പബ്ലിക്ക് റിലേഷൻസ് ഡയറക്ടർ ഖാലിദ് അൽ ജമാൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News