കുവൈത്തിൽ ചൂട് കുറയുന്നു; കാലാവസ്ഥ വിഭാ​ഗം

  • 16/09/2022


കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്തെ പരമാവധി ഉയർന്നതും കുറഞ്ഞതുമായ താപനിലയിൽ ക്രമാനുഗതമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥ വിഭാ​ഗം അറിയിച്ചു. വടക്ക് പടിഞ്ഞാറൻ ദിശയിൽ നേരിയതോ മിതമായതോ ആയ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. ചില സമയങ്ങളിൽ വേ​ഗത ഉയർന്നേക്കാം. ഇത് തുറന്ന പ്രദേശങ്ങളിൽ പൊടി ഉയരാൻ കാരണമായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 

ഇന്ന് രാജ്യത്ത് ചൂടേറിയ അവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ വിദ​ഗ്ധൻ അബ്ദുൾഅസീസ് അൽ ഖരാവി പറഞ്ഞു. വടക്ക് പടിഞ്ഞാറൻ ദിശയിൽ മിതമായതും വേഗതയുള്ളതുമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. ഇത് പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ പൊടി ഉയർത്തുന്നു. 41 മുതൽ 43 ഡി​ഗ്രി സെൽഷ്യസ് വരെയാകും പരമാവധി താപനില. 25 മുതൽ 27 ഡി​ഗ്രി വരെയാകും കുറഞ്ഞ താപനില.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News