ഇന്തോനേഷ്യയിലുള്ള പൗരന്മാർക്ക് മുന്നറിയിപ്പുമായി കുവൈത്ത് എംബസി

  • 16/09/2022

കുവൈത്ത് സിറ്റി: ഇന്തോനേഷ്യയിൽ പ്രകടനങ്ങൾ നടക്കുന്ന പ്രദേശങ്ങളിലുള്ള പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി കുവൈത്ത് എംബസി.  പ്രകടനങ്ങൾ ഒഴിവാക്കുന്നതിനായി തലസ്ഥാനമായ ജക്കാർത്തയിലും ഡിപോക്ക്, ബകാസി പ്രവിശ്യകളിലും സന്നിഹിതരായ എല്ലാ പൗരന്മാരും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എംബസി നിർദേശിച്ചു. ബന്ധപ്പെട്ട ഇന്തോനേഷ്യൻ അതോറിറ്റികൾ നൽകുന്ന നിർദേശങ്ങളും മുന്നറിയിപ്പുകളും പാലിക്കണമെന്ന് അടിയന്തര ആവശ്യങ്ങൾക്ക് 006281515151511 എന്ന നമ്പറിൽ എംബസിയുമായി ബന്ധപ്പടണമെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News