ഐ ഫോൺ 14 കുവൈത്തിലെത്തി; സ്ഥിരമെന്ന പോലെ ഉയർന്ന വിലയും കിട്ടാനില്ലാത്ത അവസ്ഥയും

  • 17/09/2022

കുവൈത്ത് സിറ്റി:  ആപ്പിള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഐഫോൺ പതിപ്പായ ഐഫോണ്‍ 14ന്റെ വില്‍പന കുവൈത്തിൽ ആരംഭിച്ചു. എല്ലാ തവണത്തെയും പോലെ ഉയർന്ന വിലയ്ക്കൊപ്പം ആവശ്യക്കാരുടെ എണ്ണത്തിന് അനുസരിച്ച് ഫോൺ കിട്ടാത്ത അവസ്ഥയും ഇത്തവണയുമുണ്ട്. കുവൈത്തിലും വൻ തോതിലുള്ള ആരാധകരാണ് ഐ ഫോണിനുള്ളത്. കമ്പനികളുടെ ഉയർന്ന ചിലവ്, ഷിപ്പിംഗിന്റെ ഉയർന്ന ചിലവ് തുടങ്ങിയ കാരണങ്ങളാൽ  ആദ്യ ദിവസത്തെ വില ഉയർന്നുതന്നെ നിൽക്കുന്നു. 

ആവശ്യകതയ്ക്ക് അനുസരിച്ച് ഫോൺ കിട്ടി തുടങ്ങുന്നതോടെ 10 ദിവസത്തിനുള്ളിൽ വില സാധാരണ നിലയിലേക്ക് മടങ്ങും. ഇത് ആപ്പിൾ ഉപഭോക്താക്കൾക്ക് എല്ലാ വർഷവും പരിചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 128 ജിബി കപ്പാസിറ്റിയുള്ള ഐ ഫോൺ പ്രോയ്ക്ക് 550 ദിനാറാണ് വില വരുന്നത്. 256 ജിബി റാമിന് 590 ദിനാറാണ്. അതേസമയം, 120 ജിബി റാം പ്രോമാക്സിന് വില  615 ദിനാറിലേക്കെത്തിയിട്ടുണ്ട്. 256 ജിബി ശേഷിയുള്ള പ്രോമാക്സിന് 650 ദിനാറുമാണ് വിലയെന്ന് ഒരു കമ്പനിയുടെ സിഇഒ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News