എട്ട് മാസത്തേക്ക് കുവൈത്തിൽനിന്ന് മുട്ടയുടെ കയറ്റുമതി നിരോധിച്ച് വാണിജ്യ മന്ത്രി

  • 17/09/2022

കുവൈത്ത് സിറ്റി: രാജ്യത്ത് നിന്ന് എട്ട് മാസത്തേക്ക് മുട്ടയുടെ കയറ്റുമതി നിരോധിച്ച് വാണിജ്യ മന്ത്രി ഫദഹ് അൽ ഷരിയാൻ ഉത്തരവിറക്കി. ഒക്ടോബർ ഒന്ന് മുതൽ മെയ് 21 വരെയുള്ള കാലയളവിലേക്കാണ് തീരുമാനം. ലൈസൻസുള്ള ദേശീയ ഫാമുകൾ, കോഴിമുട്ട, മുട്ട ഉൽപാദന കമ്പനികൾ എന്നിവയെ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർക്കായി പ്രത്യേക നിർദേശങ്ങളുമുണ്ട്. ഓരോ ഷിപ്പ്മെന്റിനും പ്രത്യേകം വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ നിന്ന് പ്രത്യേക ലൈസൻസ് നേടുക, പ്രാദേശിക വിപണിയിലെ വിലയിൽ സ്ഥിരതയുണ്ടാവുക എന്നിവയാണ് വ്യവസ്ഥകൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News