കുവൈത്തിൽ ഫാമിലി വിസക്ക് കുറഞ്ഞ ശമ്പള പരിധി 800 ദിനാറാക്കാൻ ഒരുങ്ങുന്നു

  • 17/09/2022

കുവൈറ്റ് സിറ്റി : പ്രവാസികൾക്ക് കുടുംബത്തെ കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള വിസ (ആർട്ടിക്കിൾ 22) ലഭിക്കുന്നതിന്  നിലവിലെ 500 ദിനാറിന് പകരം 800 ദിനാറായി ഉയർത്താനുള്ള തീരുമാനം പുറപ്പെടുവിക്കാൻ ആഭ്യന്തര മന്ത്രാലയം നീക്കം നടത്തുന്നതായി സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു , ഈ തീരുമാനം ഉടൻ നടപ്പിലാക്കാൻ തുടങ്ങും. എല്ലാ മേഖലയിലുള്ള പ്രവാസികൾക്കും ഈ തീരുമാനം ബാധകമായിരിക്കും. ( 17-18 വിസ -സർക്കാരും സ്വകാര്യവും).

800 ദിനാർ ശമ്പളം വാങ്ങുകയും ഫാമിലി വിസ നേടാൻ ആഗ്രഹിക്കുകയും ചെയ്യുന്ന പ്രവാസികൾക്ക് അവരുടെ ഒറിജിനൽ വർക്ക് പെർമിറ്റിലെ ശമ്പളം മാത്രമായിരിക്കും പരിഗണിക്കുക, അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ലഭിക്കുന്ന മറ്റു വരുമാനങ്ങൾ വിസ ലഭിക്കുന്നതിനായി പരിഗണിക്കില്ല. 
കുവൈത്തിലെ  ജനസംഖ്യാ ഘടന നിയന്ത്രിക്കാനും ഉയർന്ന വരുമാനമുള്ള വിഭാഗങ്ങളെ അവരുടെ കുടുംബങ്ങളെ കൊണ്ടുവരാൻ പ്രാപ്തരാക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ താൽപ്പര്യത്തിൽ നിന്നാണ് ഈ പുതിയ സമീപനം.   


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News