കുവൈത്തിലെ വഫ്രയിൽ ദശലക്ഷം ചതുരശ്ര മീറ്ററിൽ അമ്യൂസ്‌മെന്റ് പാർക്ക്; കയ്യടിച്ച് പൊതുജനം

  • 17/09/2022

കുവൈത്ത് സിറ്റി: അൽ വഫ്രയിൽ ദശലക്ഷം ചതുരശ്ര മീറ്ററിൽ അമ്യൂസ്‌മെന്റ് പാർക്ക് സ്ഥാപിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് അഭിനന്ദനപ്രവാഹം. കാലങ്ങളായി ടൂറിസം അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ സംരംഭങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ നിന്ന് ഇത്തരമൊരു സംരംഭം ആരംഭിക്കാനുള്ള തീരുമാനത്തിനാണ് പൊതുജനങ്ങളിൽ നിന്ന് സ്വീകാര്യത ലഭിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വിനോദ പാർക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് അൽ വഫ്രയിലെ അമ്യൂസ്‌മെന്റ് പാർക്ക്. 

പൊതുജനങ്ങൾക്ക് വിനോദ കേന്ദ്രങ്ങൾ, കായിക പ്രവർത്തനങ്ങൾ, റെസ്റ്റോറന്റുകൾ, വിശ്രമമുറികൾ, തുടങ്ങിയവയുൾപ്പെടെ വിപുലമായ വിനോദ, ഗെയിമിംഗ് സൗകര്യങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുടുംബങ്ങളുടെ വിനോദ കേന്ദ്രമെന്ന നിലയിൽ മാത്രമല്ല, പ്രദേശത്തിന്റെ സമഗ്രവികസനത്തിനും സഹായകമാകുമെന്നതിനാൽ പദ്ധതിയുടെ പൂർത്തീകരണം വേഗത്തിലാക്കാനുള്ള പരിശ്രമങ്ങളിലാണെന്ന് അതോറിറ്റികൾ വ്യക്തമാക്കി. അൽ-വഫ്ര പ്രധാനമായും കുറച്ച് താമസസ്ഥലങ്ങളുള്ള ഒരു കാർഷിക മേഖലയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News