കുവൈത്തിൽ സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് സൈനികന് ദാരുണാന്ത്യം

  • 18/09/2022

കുവൈത്ത് സിറ്റി: സഹപ്രവർത്തകരിൽ ഒരാളുടെ വെടിയേറ്റ് ഒരു സൈനികന്‍ മരണപ്പെട്ടതായി ജനറല്‍ സ്റ്റാഫ് ഓഫ് ആര്‍മി അറിയിച്ചു. സംഭവത്തിലെ കുറ്റവാളിയെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. ആര്‍മിയുടെ അനുബന്ധ ക്യാമ്പുകളിലൊന്നില്‍ ഇന്ന് രാവിലെയാണ് ദാരുണ സംഭവം ഉണ്ടായത്. അതേസമയം, മാധ്യമങ്ങളും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ പുലര്‍ത്തണമെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിശദാംശങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുക്കണമെന്നും വൃത്തങ്ങള്‍ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News