മൂന്ന് മില്യണ്‍ വിലമതിക്കുന്ന ലഹരിമരുന്ന് കുവൈത്തിൽ പിടിച്ചെടുത്തു

  • 18/09/2022


കുവൈത്ത് സിറ്റി: മൂന്ന് മില്യണിലധികം കുവൈത്തി ദിനാര്‍ വിപണി മൂല്യം കണക്കാക്കുന്ന വൻതോതിൽ വിവിധ മയക്കുമരുന്ന് പിടിച്ചെടുത്ത് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ വിഭാഗം. ഇവ കൈവശം വച്ചിരുന്ന രണ്ട് പേരും അറസ്റ്റിലായിട്ടുണ്ട്. ലൈസൻസില്ലാതെ തോക്കുകളും വെടിക്കോപ്പുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 

ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ ഖാലിദ് അൽ സബാഹ്, മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറല്‍ ഹമദ് അല്‍ ദവാസ് എന്നിവരുടെ നിർദേശങ്ങൾ പ്രകാരം മയക്കുമരുന്ന് കള്ളക്കടത്തുകാരും ഡീലർമാര്‍ക്കുമെതിരായ കടുത്ത പരിശോധന ക്യാമ്പയിനിലാണ് ഇരുവരും പിടിയിലായത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News