സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക അതിക്രമങ്ങള്‍; കുവൈറ്റ് ദേശീയ അസംബ്ലിക്ക് റിപ്പോര്‍ട്ട് ലഭിച്ചു

  • 18/09/2022

കുവൈത്ത് സിറ്റി: ഗാർഹിക അതിക്രമങ്ങളും പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ പീഡനങ്ങള്‍ തടയാനുള്ള പരിശ്രമങ്ങളുമായി ദേശീയ അസംബ്ലി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരു നിയമം അംഗീകരിക്കുന്നതിന് ദേശീയ അസംബ്ലിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 2020 വരെ ആഭ്യന്തര മന്ത്രാലയത്തിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാർ പരിശോധിച്ച ഗാർഹിക പീഡന കേസുകളിൽ ഭൂരിഭാഗത്തിലും അതിക്രമങ്ങള്‍ നേരിട്ടത് സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോര്‍ട്ട്.

മുറിവുകളും ചതവുകളും തുടങ്ങി ചെറിയ പരിക്കുകൾക്കുമപ്പുറം ഇരയുടെ ശരീരത്തില്‍ ഒടിവുകള്‍ വരെയുണ്ടാകുന്ന ഗുരുതരമായ കേസുകളുണ്ട്. ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങള്‍ പൊള്ളിക്കുന്ന ക്രൂരമായ കേസുകളുമുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ശിക്ഷാ നടപടികൾ കർശനമാക്കുന്നതില്‍ ഔദ്യോഗിക അതോറിറ്റികള്‍ക്ക് ഭയമുണ്ട്. ഈ പ്രശ്നത്തെ നേരിടാൻ ഒരു പ്രവർത്തന സംവിധാനം വികസിപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സോഷ്യൽ സപ്പോർട്ട് സെന്ററുകൾ സ്ഥാപിക്കുന്നതിനാണ് ആലോചനകള്‍ നടക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News