കുവൈത്തിൽ തൊഴിലാളി ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം

  • 19/09/2022

കുവൈത്ത് സിറ്റി: വർക്ക് പെർമിറ്റ് കൈവശമുള്ള താമസക്കാരൻ ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഓൺലൈൻ സംവിധാനം ആരംഭിച്ച് മാൻപവർ അതോറിറ്റി. ആശൽ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെയാണ് റിപ്പോർട്ട് ചെയ്യാൻ സാധിക്കുക. ഈ നടപടി ക്രമരഹിതമായി ഹാജരാകാത്ത തൊഴിലാളികളെയും ജോലിസ്ഥലത്ത് നിയമങ്ങള്ഡ പാലിക്കാത്ത തൊഴിലാളികളെയും നിയമലംഘകരെയും പിടികൂടുന്നതിന് സഹായകരമാകുമെന്നും ഔദ്യോ​ഗിക വൃത്തങ്ങൾ പറഞ്ഞു.

തൊഴിൽ നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിന് പുറമെ ഇത്തരം കേസുകൾ പഠിക്കുന്നതിനൊപ്പം കാരണങ്ങൾ കണ്ടെത്തി പ്രശ്നങ്ങൾ പരിഹരിക്കുകയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. തൊഴിലാളി ഒളിച്ചോടിയതിന്റെ ഏകദേശം 1,000 റിപ്പോർട്ടുകൾ പരിശോധനാ വകുപ്പ് പഠിച്ചത്. തൊഴിലുടമ തനിക്കെതിരെ പരാതി രജിസ്റ്റർ ചെയ്ത തീയതി മുതൽ രണ്ട് മാസത്തിനുള്ളിൽ അതിൽ എതിർപ്പ് ഉന്നയിക്കാനുള്ള അവകാശം തൊഴിലാളിക്കുണ്ട്. എന്നാൽ, ഈ കാലയളവ് കഴിഞ്ഞാൽ ഈ തൊഴിലാളിയുടെ ഫയൽ റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റി​ഗേഷൻസ് വകുപ്പിലേക്ക് പോവുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News