7.6 മില്യൺ ദിനാർ മൂല്യമുള്ള കാൻസറിനുള്ള മരുന്ന് ഇറക്കുമതി ചെയ്യാൻ അനുമതി നൽകി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 19/09/2022

കുവൈത്ത് സിറ്റി: കാൻസറിനുള്ള മരുന്ന് ഇറക്കുമതി ചെയ്യാൻ അനുമതിയായെന്ന് ആരോ​ഗ്യ മന്ത്രാലയം. ഹുസൈൻ മക്കി അൽ ജുമാ സെന്റർ ഫോർ സ്‌പെഷ്യലൈസ്ഡ് സർജറിയിലേക്കും കുവൈത്ത് സെന്റർ ഫോർ കാൻസർ കൺട്രോളുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളിലേക്കും 7.6 മില്യൺ ദിനാർ മൂല്യമുള്ള വിവിധതരം ക്യാൻസറിനുള്ള മരുന്നുകൾക്ക് നേരിട്ട് കരാർ നൽകുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും റഗുലേറ്ററി അധികാരികളിൽ നിന്ന് അംഗീകാരം ലഭിച്ചുവെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News