ഈന്തപനകൾ നനയ്ക്കുന്നതിന് അ​ഗ്നിശമനസേനയുമൊത്ത് പ്രവർത്തനം; സ്ഥിതി മെച്ചപ്പെട്ടെന്ന് കുവൈറ്റ് കാർഷിക അതോറിറ്റി

  • 19/09/2022

കുവൈത്ത് സിറ്റി: കൊടും ചൂടിൽ വെന്തുരുകിയിരുന്ന ഈന്തപനകൾക്കും മരങ്ങൾക്കും അ​ഗ്നിശമന സേനുയുമൊത്തുള്ള പ്രവർത്തനം ആശ്വാസമായെന്ന് കാർഷിക അതോറിറ്റി. മരങ്ങൾ നനയ്ക്കുന്നതിന് ഒരാഴ്ചയായി അ​ഗ്നിശമന സേനയും കാർഷിക അതോറിറ്റിയും ഒരുമിച്ച് പ്രവർത്തിക്കുകയാണ്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് പ്രത്യേക നിർദേശപ്രകാരമാണ് രാജ്യത്തിന്റെ പരിസ്ഥിതി മരുഭൂമിയാകുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനായി അ​ഗ്നിശമന സേനയും കാർഷിക അതോറിറ്റി ചേർന്ന് പ്രവർത്തിച്ചത്.

ഒന്നിലധികം സ്ഥലങ്ങളിലെ മരങ്ങൾക്കും ഈന്തപ്പനകൾക്കും കാര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടതായാണ് സ്ഥിതി. ഹൈവേകളിൽ ഗതാഗതക്കുരുക്കുകളോ തിരക്കോ ഒഴിവാക്കാൻ ജലസേചന പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും നടത്തുന്നതിന് ഉചിതമായ സമയം തിരഞ്ഞെടുത്തിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. അതേ സൈറ്റുകളിലും മറ്റ് ഹൈവേകളിലും മരങ്ങൾ വീണ്ടെടുക്കുന്നത് ഉറപ്പാക്കാൻ ഈ ആഴ്ചയും ഈ പ്രവർത്തനങ്ങൾ തുടരുമെന്നും അവർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News