മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി പ്രതിവർഷം ചെലവഴിക്കുന്നത് 285 മില്യൺ ദിനാർ

  • 19/09/2022

കുവൈത്ത് സിറ്റി: ലോക രാജ്യങ്ങൾ മാലിന്യങ്ങളുടെ റീസൈക്ലിം​ഗ് പ്രക്രിയയിലൂടെ സാധ്യമായ ഏറ്റവും വലിയ നേട്ടം കൈവരിക്കാൻ കുതിക്കുമ്പോൾ സാങ്കേതിക വികസനത്തിന്റെ വെളിച്ചത്തിലും കുവൈത്ത് ഇക്കാര്യത്തിൽ താത്പര്യം കാണിക്കുന്നില്ലെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ  നഷ്ടം വലുതാവുകയാണ്. മാലിന്യങ്ങൾ സംസ്കരിക്കുകയോ കത്തിക്കുകയോ ചെയ്യുന്നതിന്റെ ഫലമായി പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. 

കുവൈത്ത് മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി പ്രതിവർഷം 285 മില്യൺ ദിനാർ ചെലവഴിക്കുന്നുവെന്നാണ് പരിസ്ഥിതി അതോറിറ്റിയുടെ റിപ്പോർട്ട്. പ്രതിദിനം ശേഖരിക്കുന്നത് 7,500 ടൺ മാലിന്യമാണ്. രാജ്യത്തെ മാലിന്യത്തിന്റെ 50 ശതമാനവും മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലാണ് തള്ളുന്നത്. നിർവഹണവും മികച്ചതായിരുന്നെങ്കിൽ പ്രയോജനം നേടാമായിരുന്ന നല്ല വരുമാന സ്രോതസ്സുകളെയാമ് ഉപയോ​ഗിക്കാതിരിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. കുവൈത്തിലെ ഗാർഹിക മാലിന്യത്തിന്റെ വാർഷിക അളവ് 1.4 മില്യൺ ടൺ ആണെന്നാണ് കണക്കാക്കപ്പെടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News