ഇടപാടുകളിലൂടെ കുവൈറ്റ് നീതിന്യായ മന്ത്രാലം ശേഖരിച്ചത് 73 മില്യൺ ദിനാർ

  • 19/09/2022

കുവൈത്ത് സിറ്റി: വരുമാനം ശേഖരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയായുള്ള പരിശ്രമത്തിലൂടെ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോർട്ടൽ വഴി 37 മില്യൺ ദിനാറിലധികം രൂപ ശേഖരിക്കാൻ നീതിന്യായ മന്ത്രാലയത്തിന് കഴിഞ്ഞതായി സ്ഥിരീകരണം. അതേസമയം 35.672 മില്യൺ ദിനാറാണ് എക്‌സിക്യൂഷൻ ഡിപ്പാർട്ട്‌മെന്റിന് ലഭിച്ചത്. 152,000ത്തിലധികം ഇടപാടുകളിലൂടെ ആകെ 73 മില്യൺ ദിനാർ ശേഖരിക്കാൻ കഴിഞ്ഞുവെന്നും ഔദ്യോ​ഗിക കണക്കുകൾ വ്യക്തമാക്കുന്നു.

മന്ത്രാലയം 243,642 ഇലക്ട്രോണിക് പരസ്യങ്ങളാണ് ചെയ്തത്. അതേസമയം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എക്സിക്യൂഷന് വിതരണം ചെയ്ത തുക 35 മില്യണിൽ അധികമാണ്. സേവന കേന്ദ്രങ്ങളിൽ പൂർത്തിയാക്കിയ ഇടപാടുകളുടെ എണ്ണം 236,648 ആണെന്നും വകുപ്പുകൾക്ക് നൽകിയ അൽ അംജ് ഇടപാടുകളുടെ എണ്ണം 7,132,561 ജുഡീഷ്യൽ പേപ്പറുകളാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പോർട്ടലിലൂടെ തുകകൾ സമാഹരിക്കാൻ സാധിച്ചത് ഓഡിറ്റർമാരുടെ സമയം ലാഭിച്ചുവെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News