ജസീറ എയർവേയ്‌സ് ബെംഗളൂരുവിലേക്കും തിരുവനന്തപുരത്തേക്കും നേരിട്ട് സർവീസ് ആരംഭിച്ചു

  • 20/09/2022

കുവൈത്ത് സിറ്റി: ജസീറ എയർവേയ്‌സ് ഇന്ത്യൻ ന​ഗരങ്ങളായ ബെംഗളൂരുവിലേക്കും തിരുവനന്തപുരത്തേക്കും നേരിട്ട് സർവീസ് ആരംഭിച്ചു. കുവൈത്ത് - തിരുവനന്തപുരം വിമാന സർവ്വീസ് ചൊവ്വാഴ്ചകളിലും ഞായറാഴ്ചകളിലുമാണ്. തൊട്ടടുത്ത ദിവസം രാവിലെ തിരുവനന്തപുരത്ത് നിന്ന് തിരികെ കുവൈത്തിലേക്കും എന്ന നിലയിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് കുവൈത്തിൽ നിന്ന് ബെം​ഗളൂരുവിലേക്കുള്ള സർവ്വീസ്. തൊട്ടടുത്ത ദിവസം പുലർച്ചെ തിരികെ കുവൈത്തിലേക്കും സർവ്വീസ് നടത്തും. 

ഉയർന്ന ഡിമാൻഡ് കണക്കിലെടുത്ത് രണ്ട് പുതിയ സേവനങ്ങൾ കൂട്ടിച്ചേർക്കുന്നതിലൂടെ ഇന്ത്യയിലേക്ക് സർവ്വീസ് വ്യാപിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ജസീറ അധികൃതർ പറഞ്ഞു. ഒക്ടോബർ 30 മുതലാണ് കുവൈത്ത് - തിരുവനന്തപുരം വിമാന സർവ്വീസ് ആരംഭിക്കുക. ജെ9 411 എന്ന സർവ്വീസ് വൈകുന്നേരം 6.25ന് കുവൈത്തിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 2.05ന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് പുലർച്ചെ 2.50ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 5.55ന് കുവൈത്തിൽ എത്തുന്ന തരത്തിലാണ് ക്രമീകരണം.

ജെ9 432 എന്ന ബെം​ഗളൂരു സർവ്വീസ് വ്യാഴാഴ്ചയും ഞായറാഴ്ചയും കുവൈത്തിൽ നിന്ന് വൈകുന്നേരം ആറ് മണിക്ക് പുറപ്പെട്ട് പുലർച്ചെ 1.15ന് എത്തിച്ചേരും. തിരികെ പുലർച്ചെ രണ്ട് മണിക്ക് പുറപ്പെട്ട് കുവൈത്തിൽ 4.50നും എത്തുമെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News