ഡെലിവറി വാഹനങ്ങൾക്കുള്ള പുതിയ നിബന്ധനകൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം

  • 20/09/2022

കുവൈത്ത് സിറ്റി: ഉപഭോക്തൃ ഡെലിവറി കമ്പനികളുടെ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഓ​ഗസ്റ്റിലാണ് നിബന്ധനകൾ പ്രഖ്യാപിച്ചത്. ഡെലിവറി വാഹനത്തിന്റെ ഡ്രൈവർക്ക് ആരോഗ്യ മന്ത്രാലയം നൽകുന്ന ആരോഗ്യ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്നും ഡെലിവറി കമ്പനിയുടെ സ്റ്റിക്കർ വാഹനത്തിൽ പതിക്കണമെന്നതും ഉൾപ്പെടെയുള്ള നിബന്ധനകളാണ് ഉള്ളത്.

ഡെലിവറി വാഹനത്തിന്റെ ഡ്രൈവർ താൻ ജോലി ചെയ്യുന്ന അതേ കമ്പനിയുടെ റെസിഡൻസി ആയിരിക്കണമെന്നും,  വാഹനത്തിന്റെ ഡ്രൈവറുടെ യൂണിഫോമിനോടുള്ള പ്രതിബദ്ധതയും വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. നിർദ്ദേശങ്ങളും നിയന്ത്രണ നിയമങ്ങളും പാലിക്കണമെന്ന് ബന്ധപ്പെട്ട കമ്പനികളുടെ ഉടമകളോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഈ വ്യവസ്ഥകൾ ലംഘിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News