ഡ്രോണുകൾ ഉപയോ​ഗിച്ച് ആകാശ ചിത്രങ്ങൾ; ഹൈ റെസല്യൂഷൻ ഇമേജിംഗ് പദ്ധതി ആരംഭിച്ച് കുവൈത്ത്

  • 20/09/2022

കുവൈത്ത് സിറ്റി: ഡ്രോണുകളുടെ ഉപയോഗത്തിലൂടെ ഹൈ റെസല്യൂഷൻ ഇമേജിംഗ് പദ്ധതി ആരംഭിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളുടെയും സമഗ്രമായ ആകാശ ചിത്രങ്ങൾ ഏറ്റവും ഉയർന്ന റെസല്യൂഷനിൽ നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രതിവർഷം 120,000 ദിനാർ വരെ ചെലവ് വരുന്ന ഉപഗ്രഹ ചിത്രങ്ങൾക്കുള്ള ബദൽ എന്ന നിലയിലാണ് പ്രോജക്റ്റിന്റെ പ്രാധാന്യമെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ മുസൈദ് അൽ അസൗസി പറഞ്ഞു.

2.2 മില്യണിൽ അധികം ആളുകൾ ഉപയോഗിക്കുന്ന 'കുവൈത്ത് ഫൈൻഡർ' ആപ്ലിക്കേഷനിലൂടെയാണ് ചിത്രങ്ങൾ നൽകുക. ഇത് 170 ലധികം സർക്കാർ ഏജൻസികളെയും സ്വകാര്യ മേഖലയെയും ബന്ധിപ്പിക്കുമെന്നും ഇത്രയധികം ആളുകൾ ഉപയോഗപ്രദമാകുന്ന വിവരങ്ങളിലേക്കുള്ള ഒരു കവാടമായിരിക്കും പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2013ൽ ആരംഭിച്ച 'കുവൈത്ത് ഫൈൻഡർ' ആപ്ലിക്കേഷനുമായി ചേർന്ന് തന്നെയാണ് പുതിയ പദ്ധതിയും നടപ്പാക്കുക. വിലാസങ്ങളും കെട്ടിടങ്ങളും കൃത്യമായി അനുമാനിക്കുന്നതിനുള്ള സേവനം നൽകുന്ന മേഖലയിലെ ഒരേയൊരു ആപ്ലിക്കേഷനാണ് 'കുവൈത്ത് ഫൈൻഡർ'.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News