അഞ്ച് പേരെ തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തി കുവൈത്ത്

  • 20/09/2022


കുവൈത്ത് സിറ്റി: ടെററിസ്റ്റ് ഫിനാൻസിംഗ് ടാർഗെറ്റിംഗ് സെന്റർ സ്ഥാപിച്ച് അഞ്ച് വർഷം പിന്നിടുമ്പോൾ ശ്രദ്ധേയ ഫലങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് വികസനത്തിനും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള വിദേശകാര്യ സഹമന്ത്രി ഹമദ് അൽ മഷാൻ. തീവ്രവാദ ധനസഹായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും നിരവധി പട്ടികകൾ തയാറാക്കാൻ കഴിഞ്ഞു. തീവ്രവാദത്തെയും അതിന്റെ ധനസഹായത്തെയും ചെറുക്കുന്നതിൽ അംഗരാജ്യങ്ങളുടെ കഴിവുകളും പരിശ്രമങ്ങളും ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെക്യൂരിറ്റി കൗൺസിലിലെ ഓംബുഡ്‌സ്മാനായ റിച്ചാർഡ് മ്ലാങ്കോൺ കൂടിക്കാഴ്ച നടത്താൻ ഒക്ടോബർ പകുതിയോടെ കുവൈത്ത് സന്ദർശിക്കുന്നുണ്ട്. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പട്ടികപ്പെടുത്തിയവരെ കുറിച്ചുള്ള കമ്മറ്റിയുടെ വിശകലനങ്ങൾ അറിയുന്നതിനാണ് അദ്ദേഹം എത്തുന്നത്. മൂന്ന് കുവൈത്തികളും രണ്ട് ബിദൂനികളുമാണ് പട്ടികയിലുള്ളത്. തുടർന്ന്, ഓംബുഡ്‌സ്മാന്റെ ഓരോരുത്തരുമായും മുഖാമുഖം സംസാരിക്കും. കുവൈത്തിൽ നിന്ന് പോയി രണ്ട് മാസത്തിന് ശേഷം അദ്ദേഹം സമർപ്പിക്കുന്ന റിപ്പോർട്ടിനായി കാത്തിരിക്കുമെന്നും അൽ മഷാൻ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News