കുവൈറ്റ് മാൻപവർ അതോറിറ്റി ഓൺലൈൻ സംവിധാനത്തിൽ തകരാർ; വിസ അപേക്ഷകൾ നിരസിച്ചു

  • 20/09/2022

കുവൈത്ത് സിറ്റി: മാൻപവർ അതോറിറ്റിയുടെ ഓട്ടോമേറ്റഡ് സിസ്റ്റത്തിനെതിരെ പരാതിയുമായി ബിസിനസ് ഉടമകളും സ്വകാര്യ കമ്പനികളും. വിദേശത്ത് നിന്ന് സമർപ്പിച്ച വർക്ക് പെർമിറ്റ് അപേക്ഷകൾ യാതൊരു കാരണങ്ങളും കൂടാതെ തള്ളുകയാണെന്നാണ് പരാതി. അറ്റാച്ച്‌മെന്റുകൾ നിരസിച്ചതിന്റെ അടിസ്ഥാനത്തിൽ ഇടപാട് പൂർത്തിയാക്കാനാവില്ല എന്ന സന്ദേശം നൽകിയാണ് അപേക്ഷകൾ തള്ളുന്നത്. 

അപേക്ഷകൾ തള്ളിയതിന് പിന്നിലെ കാരണങ്ങൾ അറിയാൻ പ്രതിനിധികൾ തൊഴിൽ വകുപ്പുകളിൽ ചെന്നപ്പോൾ ശരിയായ വിലാസമില്ലാത്തതിനാൽ ലൈസൻസ് സസ്പെൻഡ് ചെയ്തതായി പ്രിന്റൗട്ടിൽ കാണിച്ചുവെന്നും ചില ബിസിനസ് ഉടമകൾ പറഞ്ഞു. ഇടപാടുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കാരണമായ ഈ പ്രശ്നം ഉടൻ പരിഹരിക്കാൻ മാൻപവർ അതോറിറ്റി ഡയറക്ടറോട് അവർ ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News