കുവൈത്തിവത്കരണത്തിൽ ക്രമാനുഗതമായി മുന്നേറുകയാണെന്ന് കുവൈത്ത് എയർവേയ്സ്

  • 20/09/2022

കുവൈത്ത് സിറ്റി: കുവൈത്തിവത്കരണത്തിൽ ക്രമാനുഗതമായി മുന്നേറ്റം നടത്തുകയാണെന്ന് കുവൈത്ത് എയർവേയ്സ് വ്യക്തമാക്കി. 2017ലെ 11-ാം നമ്പർ സിവിൽ സർവീസ് കമ്മീഷൻ പ്രമേയം നടപ്പാക്കുന്നതിന് ഡയറക്‌ടർ ബോർഡും എക്‌സിക്യുട്ടീവ് മാനേജ്‌മെന്റും വലിയ പ്രാധാന്യമാണ് നൽകുന്നത്. കുവൈത്തിവത്കരണ നിരക്ക് ഉയർത്തുന്നതിനായി ഉറച്ച ചുവടുകളോടെ മുന്നോട്ട് പോകുകയാണെന്ന് കമ്പനി ഊന്നിപ്പറഞ്ഞു. കമ്പനിയിൽ കൂടുതൽ സ്വദേശി ജീവനക്കാർക്ക് വരും വർഷങ്ങളിൽ പ്രാധാന്യം നൽകാനാണ് ലക്ഷ്യമിടുന്നത്. 

കുവൈത്ത് എയർവേയ്‌സിന്റെ ഡയറക്‌ടർ ബോർഡ് സമീപഭാവിയിൽ കമ്പനിക്കുള്ളിലെ നേതൃസ്ഥാനങ്ങൾ കുവൈത്തിവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ്. ഒപ്പം, എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിലവിലുള്ള സ്വദേശി  ജീവനക്കാരുടെ ശതമാനം ഇരട്ടിയാക്കാൻ ശ്രമിക്കുന്നു. കുവൈത്ത് എയർവേയ്‌സ് അടുത്തിടെ നിരവധി നേതൃത്വ, മേൽനോട്ട, സാങ്കേതിക തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. കുവൈത്തി പൗരന്മാരായ യുവസമൂഹത്തെ ഈ സ്ഥാനങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News