പൊതുസേവനത്തിന്‍റെ അറുപതാം വാർഷികം ആഘോഷിച്ച് കുവൈറ്റ് പബ്ലിക് ട്രാൻസ്‌പോർട്ട്

  • 21/09/2022

കുവൈത്ത് സിറ്റി: പൊതുസേവനം ആരംഭിച്ചതിന്‍റെ അറുപതാം വാർഷികം ആഘോഷിച്ച് കെപിടിസി. കമ്പനിയുടെ ബസുകൾ 1962 മുതലാണ് കുവൈത്തിലെ നിരത്തുകളില്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താന്‍ ഗതാഗത സംവിധാനമൊരുക്കി തുടങ്ങിയത്. കെ‌പി‌ടി‌സിയുടെ താങ്ങാനാവുന്ന നിരക്കും നന്നായി ബന്ധിപ്പിച്ചിട്ടുള്ള ബസ് ലൈനുകളും മികച്ച പൊതുഗതാഗത സംവിധാനമാക്കി കമ്പനിയെ മാറ്റി. സംരംഭകരുടെയും പൊതുമേഖലയുടെയും സംയുക്ത സംരംഭമായാണ് 1962ല്‍ കെപിടിസി ആരംഭിക്കുന്നത്. 

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യത്തിനും യാത്രാ ആവശ്യകതയ്ക്കും ഒപ്പം നീങ്ങാനാണ് കമ്പനി രൂപീകരിച്ചത്. കമ്പനിയുടെ യഥാർത്ഥ പ്രവർത്തനം 1965ൽ ആരംഭിച്ചത് 280 ബസുകളോടെയാണ്. തുടര്‍ന്ന് ക്രമാനുഗതമായി വളർന്ന് ഇപ്പോള്‍ 1,000 ബസുകളിൽ എത്തി നില്‍ക്കുകയാണ്. നിലവിലെ ബസുകളിൽ ആധുനിക എയർ കണ്ടീഷനിംഗ്, സൺ പ്രൊട്ടക്ഷൻ ടെക്നോളജികൾ, ഇന്റീരിയർ, എക്സ്റ്റീരിയർ ക്യാമറകൾ, സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിടങ്ങൾ, പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾക്ക് ആക്സസ് ചെയ്യാവുന്ന സീറ്റുകൾ എന്നിവ സജ്ജീകരിച്ച് കാലത്തിനൊപ്പം മുന്നോട്ട് കുതിക്കുകയാണ് കെപിടിസി

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News